MORE

    സ്വപ്ന സുരേഷിന് നോട്ടിസ്; ഗൂഡാലോചനാ കേസില്‍ ചോദ്യം ചെയ്യും

    Date:

    കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നല്‍കി.

    തിങ്കളാഴ്ച 11 മണിയോടെ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ആരോപണങ്ങളില്‍ ഗൂഡാലോചന ഉണ്ടെന്നാരോപിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പി എസ് സരിത്തിനെ ചോദ്യം ചെയ്തിരുന്നു.

    സ്വര്‍ണ്ണക്കടത്ത് കേസിലും പ്രതി സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 മണിക്കൂര്‍ ആണ് ഇ ഡി സ്വപ്ന ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തു കേസിലെ സ്വപ്നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ആരോപണങ്ങള്‍ സംബന്ധിച്ച് ചില തെളിവുകളും സ്വപ്ന അന്വേഷണസംഘത്തിന് നല്‍കിയെന്നാണ് സൂചന. സ്വപ്ന നല്‍കിയ മൊഴിയും കോടതിയില്‍ നിന്ന് ലഭിച്ച രഹസ്യ മൊഴിയും തമ്മില്‍ താരതമ്യം ചെയ്താവും അന്വേഷണസംഘത്തിന്റെ തുടര്‍നടപടികള്‍.

    ഇന്നലെ ഏഴര മണിക്കൂറോളമാണ് സ്വപ്നയെ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തു കേസിലെ സ്വപ്നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ഇഡിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും അന്വേഷണസംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വീണ്ടും ഹാജരാകുമെന്നും സ്വപ്ന പറഞ്ഞിരുന്നു.

    അതിനിടെ ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് ഇ.ഡി. കോടതിയില്‍ നല്‍കിയ ഹര്‍ജി കസ്റ്റംസ് എതിര്‍ത്തു അന്വേഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ മൊഴി നല്‍കാനാവില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....