നല്ലൊരു സ്മാര്‍ട്ട്ഫോണ്‍ എല്ലാവരുടെയും സ്വപ്നമാണ്. സ്മാര്‍ട്ട്ഫോണുകളും ഐഫോണുകളും വിപണി കീഴടക്കുമ്ബോള്‍ പണം നോക്കാതെ തന്നെ മികച്ച ഫോണുകള്‍ തിരഞ്ഞെടുക്കുന്നതിനാണ് നാം പ്രാധാന്യം നല്‍കുന്നത്.
ഏതൊക്കെ കമ്ബനികളുടെ ഡിവൈസായിരിക്കും നല്ലതെന്ന് പലപ്പോഴും നാം അന്വേഷിക്കാറുണ്ട്. അത്തരത്തില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനു മുമ്ബായി ഉപയോക്താക്കള്‍ തിരഞ്ഞ മൂന്ന് പ്രധാന കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട്.
സ്മാര്‍ട്ട്ഫോണ്‍ വാങ്ങാൻ ഉദ്ദേശിക്കുന്ന 76 ശതമാനം ഉപഭോക്താക്കളും ഡിവൈസിന്റെ പെര്‍ഫോമൻസിനെ കുറിച്ചുള്ള കാര്യങ്ങള്‍ തിരഞ്ഞതായി സര്‍വെ പറയുന്നു. 66 ശതമാനം വ്യക്തികളും ഗ്രാഫിക്സ്, ഗെയിമിംഗ് ഫീച്ചറുകള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും 62 ശതമാനം ആളുകള്‍ 5ജി കണക്റ്റിവിറ്റിയുള്ള ഫോണുകള്‍ തിരഞ്ഞെടുക്കുന്നതിനും പ്രാധാന്യം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്മാര്‍ട്ട്ഫോണുകളുടെ പെര്‍ഫോമൻസ് മികച്ചതാക്കാൻ കഴിവുള്ള ചിപ്പ്സെറ്റുകളെ കുറിച്ചും ഉപഭോക്താക്കള്‍ തിരയുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള ചിപ്സെറ്റുകള്‍ അടങ്ങിയിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളാണ് ഇപ്പോള്‍ വിപണികള്‍ കീഴടക്കുന്നത്. ആപ്പിള്‍ ഫോണിനെ മികച്ചതാക്കുന്നതു മുതല്‍ സാംസംഗ് അടക്കമുള്ള പ്രമുഖ സ്മാര്‍ട്ട്ഫോണുകളുടെ എഐ ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഫീച്ചറുകള്‍ ചിപ്സെറ്റുകള്‍ക്ക് അനുസരിച്ചാണ് പെര്‍ഫോം ചെയ്യുന്നത്.