ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഭാര്യ ഹസീന് ജഹാന്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹസീന് ജഹാന്റെ ആരോപണങ്ങള്‍.
ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഹസിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചത്.ഇന്ത്യന്‍ ടീമിന്റെ പര്യടനങ്ങള്‍ക്കിടയില്‍ അടക്കം ഷമി ലൈംഗിക തൊഴിലാളികളുമായി വിവാഹേതര ബന്ധം പുലര്‍ത്തിയെന്നാണ് ഹസീന് ജഹാന്റെ ആരോപണം. ഷമിക്കെതിരെ 2018 ല്‍ ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലും ഇതേ കാര്യങ്ങള്‍ ഹസീന് ജഹാന് ഉന്നയിച്ചിരുന്നു. സ്ത്രീധനം നല്കാന് നിരന്തരം ആവശ്യപ്പെട്ടുവെന്നതാണ് പരാതിയില്‍ പറയുന്ന മറ്റൊരു ആരോപണം.