ഗാസിയബാദ്: സ്കൂള്‍ ബസിന് തീപിടിച്ച് കുട്ടികള്‍ അത്ഭുതരമായി രക്ഷപ്പെട്ടു. ഗാസിയബാദിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസിനാണ് തീപിടിത്തം ഉണ്ടായത്.
പുക ഉയരുന്നത് കണ്ട് വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ പുറത്തിറക്കി. ഇതിന് പിന്നാലെ ബസില്‍ തീപടര്‍ന്ന് പിടിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.