ഇറ്റാലിയന്‍ സീരി എയില്‍ യുവന്്റസിന് തകര്‍പ്പന്‍ വിജയം. സ്വന്തം മൈതാനമായ ട്യുറിനിലെ അലിയന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് എമ്ബോളിയെയാണ് അവര്‍ കീഴടക്കിയത്.
മത്സരത്തില്‍ റാബിയോട്ട് ഇരട്ടഗോള്‍ നേടിയപ്പോള്‍ കീന്‍, മക്കെന്നി എന്നിവര്‍ ഓരോ ഗോളുകള്‍ സ്വന്തമാക്കി. ആദ്യ പകുതിയുടെ 8ആം മിനിറ്റില്‍ മോയിസസ് കീനിലൂടെയാണ് യുവെ ആദ്യ ഗോള്‍ നേടുന്നത്. ഫിലിപ്പ് കോസ്റ്റിച്ചിന്്റെ അസിസ്റ്റില്‍ നിന്നുമാണ് കീന്‍ വലകുലുക്കിയത്. ആദ്യ പകുതിയില്‍ ഈയൊരു ഗോള്‍ മാത്രമാണ് പിറന്നത്.