തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് തൈക്കാട് മേട്ടുക്കടയിലുള്ള ഓഫീസിന് നേരെ കല്ലേറ് നടത്തിയത്. കല്ലേറില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള കാറുകള്‍ക്ക് കേടുപാടുണ്ടായി. വഞ്ചിയൂരിലുള്ള എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ കഴിഞ്ഞ രാത്രി അജ്ഞാതര്‍ കല്ലെറിഞ്ഞിരുന്നു.