MORE

    “സര്‍ക്കാര്‍ അവരുടെ കടമ നിര്‍വഹിക്കുന്നു”; എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ക്കെതിരായ റെയ്ഡില്‍ പനീര്‍സെല്‍വം

    Date:

    ചെന്നൈ: ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) നേതാക്കള്‍ക്കെതിരെ നടക്കുന്ന റെയ്ഡുകളില്‍ മൗനം വെടിഞ്ഞ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ.

    പനീര്‍സെല്‍വം. സര്‍ക്കാര്‍ അവരുടെ കടമ നിര്‍വഹികകുകയാണെന്നും ആരോപണവിധേയര്‍ അവരുടെ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    എ.ഐ.എ.ഡി.എം.കെ നേതാക്കളായ മുന്‍ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിന്റെയും എസ്.പി വേലുമണിയുടെയും വീടുകളില്‍ അടുത്തിടെ വിജിലന്‍സും അഴിമതിവിരുദ്ധ സ്ക്വാഡും പരിശോധന നടത്തിയിരുന്നു.

    എ.ഐ.എ.ഡിഎം.കെ അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമിയുമായുള്ള അധികാരത്തര്‍ക്കത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “എ.ഐ.എ.ഡിഎം.കെ കേഡറുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ അമരത്ത് ആര് ഇരിക്കണമെന്ന് തീരുമാനിക്കുന്നതും അതേ കേഡര്‍മാര്‍ തന്നെയാണ്. അതിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്”- പനീര്‍സെല്‍വം പറഞ്ഞു.

    അമ്മ എനിക്ക് രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനം നല്‍കി. ഞാന്‍ അമ്മയുടെ വിശ്വസ്തനായ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. എം.ജി.ആറും അമ്മയും ഈ പാര്‍ട്ടി ഉണ്ടാക്കിയതിന്റെ അടിസ്ഥാന മൂല്യം പാര്‍ട്ടിക്ക് നഷ്ടമാകില്ലെന്ന് ഉറപ്പാക്കേണ്ടത് എന്‍റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....