തിരുവനന്തപുരം : കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
തെക്കന്‍ ഒഡിഷക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുകയാണ്.
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായിഅടുത്ത 5 ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്ക് സാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു