MORE

    സംവരണം 50 ശതമാനത്തില്‍ കൂടുന്നത് ഭരണഘടനാ വിരുദ്ധം; സര്‍ക്കാര്‍ നയം റദ്ദാക്കി ഛത്തിസ്ഗഢ് ഹൈക്കോടതി

    Date:

    ബിലാസ്പുര്‍: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണം 58 ശതമാനമാക്കി ഉയര്‍ത്തിയ ഛത്തിസ്ഗഢ് സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.

    സംവരണം അന്‍പതു ശതമാനത്തിനു മുകളിലാവുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

    ബിജെപി ഭരണത്തിലിരുന്ന സമയത്ത്, 2012ലാണ് ഛത്തിസ്ഗഢില്‍ സംവരണ പരിധി ഉയര്‍ത്തിയത്. ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് അരൂപ് കുമാറും ജസ്റ്റിസ് പിപി സാഹുവും അടങ്ങിയ ബെഞ്ചിന്റെ വിധി.

    2012ല്‍ വരുത്തിയ ഭേദഗതി പ്രകാരം പട്ടിക ജാതിക്കാരുടെ സവരണം നാലു ശതമാനം കുറച്ച്‌ 12 ആക്കി, പട്ടിക വര്‍ഗക്കാരുടെ സംവരണം 12 ശതമാനം വര്‍ധിപ്പിച്ച്‌ 32ലേക്ക് ഉയര്‍ത്തി. ഇതിനോടൊപ്പം പതിനാലു ശതമാനം ഒബിസി സംവരണം കൂടി ആയതോടെ ആകെ സംവരണം 58 ശതമാനമായി.

    സര്‍ക്കാര്‍ നടപടിക്കെതിരെ ഗുരു ഘസിദാസ് സാഹിത്യ സമിതി ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചു. ജുലൈയില്‍ വാദം പൂര്‍ത്തിയായ കേസില്‍ ഇന്നലെയാണ് വിധി പറഞ്ഞത്.

    സംവരണം അന്‍പതു ശതമാനത്തിനു മുകളില്‍ ഉയര്‍ത്തിയ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

    സംവരണ പരിധി ഉയര്‍ത്തിയ നടപടിക്കു സാധൂകരണമായി യുക്തിസഹമായ കാരണങ്ങളൊന്നും നിരത്താനായിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അന്‍പതു ശതമാനത്തിനു മുകളില്‍ സംവരണം ഏര്‍പ്പെടുത്തിയത്, സ്‌പെഷല്‍ കേസായി പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പുതിയ സംവരണ പ്രകാരം നടത്തിയ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....