മുംബയ്: മുംബയില്‍ സംഗീതപരിപാടിക്കിടെ 40 പേരുടെ സ്മാര്‍ട്ട് ഫോണുകള്‍ മോഷ്ടിച്ചെന്ന് പരാതി. ബാന്ദ്ര – കുര്‍ള കോംപ്ലക്സിലെ എം.എം.ആര്.ഡി.എ ഗ്രൗണ്ടില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.
പരാതികളെത്തുടര്‍ന്ന് മുംബയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.