കൊച്ചി | ഷാജ് കിരണിന്റെയും ഇബ്റാഹിമിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ 41-എ പ്രകാരം ഇവരെ നോട്ടീസ് നല്കി വിളിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും സ്വപ്ന സുരേഷ് ഓഡിയോ ക്ലിപ്പില്‍ കൃത്രിമം കാണിച്ചെന്നും കാണിച്ചാണ് ഷാജ് കിരണും ഇബ്റാഹിമും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നത്.
ഷാജ് കിരണിനെയും ഇബ്റാഹിമിനെയും ബുധനാഴ്ച കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം ആലോചിക്കുന്നുണ്ട്. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ച് ചോദ്യം ചെയ്യാനാണ് നീക്കം.