ന്യൂഡല്‍ഹി:യഥാര്‍ത്ഥ ശിവസേന ഏതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് .
തീരുമാനമെടുക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം ബെഞ്ച് തള്ളി.ഷിന്‍ഡെ വിഭാഗം പാര്‍ട്ടി വിട്ട് പോയതോടെ കൂറുമാറ്റം, ലയനം, അയോഗ്യത എന്നീ ഭരണഘടന വിഷയങ്ങളുന്നയിച്ച് ഉദ്ധവ് താക്കറെ പക്ഷം നല്കിയ ഹര്‍ജിയിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി.