MORE

    വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ കൈകളും ശുദ്ധമല്ലെന്ന് കെ സുധാകരന്‍

    Date:

    തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതിനിടെ ഗവര്‍ണറുടെ കൈകളും ശുദ്ധമല്ലെന്ന വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍.

    വി.സിമാരെ നിയമിക്കണമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വജനപക്ഷപാത നിലപാടിന് അനുകൂലമായി അന്ന് നിലപാടെടുത്ത ഗവര്‍ണറുടെ കരങ്ങളും ശുദ്ധമല്ലെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.

    സ്വന്തം ജില്ലയിലെ വി.സി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണറുടെ നടപടി അനുചിതമാണെന്നും ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയായിരുന്നു അതെന്നും സുധാകരന്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

    “യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിയമിതരായ വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. വി.സി നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഉപാധികള്‍ ലംഘിച്ച്‌ വി.സിമാരെ നിയമിച്ചതില്‍ ഗവര്‍ണര്‍ക്കും പങ്കുണ്ട്. കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വി.സി നിയമനം തെറ്റാണെന്ന് അറിയാമായിരുന്നിട്ടും ഗവര്‍ണര്‍ സര്‍ക്കാരിന് വഴങ്ങി. സ്വന്തം ജില്ലയിലെ വി.സി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണറുടെ നടപടി അനുചിതമാണ്. ഭരണഘടനാപരമായ ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു ഗവര്‍ണര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു നടപടിയായിരുന്നു അത്”, സുധാകരന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....