MORE

    വൈദിക പരിശീലനം: ദേശീയ കോണ്‍ഫറന്‍സ് സമാപിച്ചു

    Date:

    ബംഗളൂരു: മേജര്‍ സെമിനാരികളിലെ ആത്മീയ രൂപീകരണം എന്ന വിഷയത്തില്‍ ബംഗളൂരു ധര്‍മാരാം കോളജില്‍ നടന്ന ദേശീയ കോണ്‍ഫറന്‍സ് സമാപിച്ചു.

    മൂന്നുദിവസം നീണ്ടുനിന്ന കോണ്‍ഫറന്‍സില്‍ ഭാരത കത്തോലിക്കാസഭയിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും വൈദികവിദ്യാര്‍ഥികളുടെ പരിശീലനത്തിനും ആത്മീയ വളര്‍ച്ചയ്ക്കും ഉതകുന്ന പ്രായോഗിക നടപടികള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. സമാപന സമ്മേളനത്തില്‍ പൂനെ ദേ നോബിലി കോളജ് റെക്‌ടര്‍ ഫാ. ഫ്രാന്‍സിസ് പുതുച്ചേരി അധ്യക്ഷത വഹിച്ചു.

    സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സമാപന സന്ദേശം നല്‍കി. സിഎംഐ സഭയുടെ പ്രധാന പരിശീലനകേന്ദ്രമായ ധര്‍മാരാം കോളജിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ കോണ്‍ഫറന്‍സില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി വൈദികരും സന്യസ്തരും പങ്കെടുത്തു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....