പാലക്കാട്: വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസികമായി ബസ് ഓടിച്ചതിന് പിഴ ചുമത്തി ട്രാഫിക്ക് പോലീസ്.
യാത്രക്കാരെ അപകടത്തിലാക്കി വാഹനമോടിച്ചതിന് മണ്ണാര്‍ക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയിരിക്കുന്നത്.
പാലക്കാട് ഞെട്ടരക്കടവ് പാമ്ബ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനും ഇത്തരത്തില്‍ പോലീസ് പിഴയീടാക്കി. ഇതിനിടെ വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസികമായി ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.
ഇതിനിടെ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ ചാടിപ്പിടിക്കുന്നവര്ക്കെതിരെയും പോലീസ് നടപടിയാരംഭിച്ചു. കുത്തിയൊലിച്ചുവരുന്ന വെള്ളത്തില്‍ ചാടി ജീവന് ഭീഷണിയുണ്ടാക്കുന്ന വിധം സാഹസികത കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പോലീസ്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിലാണ് ‘മുള്ളന്‍കൊല്ലി വേലായുധന്മാര്’ ഇറങ്ങി പ്രവര്‍ത്തിച്ചത്.