മഞ്ജു വാര്യര്‍ നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് തുനിവ്. അജിത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ താന്‍ ഡബ് ചെയ്യുന്ന ചിത്രം മഞ്ജുവാര്യര്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
ധനുഷിന്റെ നായികയായി അഭിനയിച്ച അസുരന് ആണ് മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. അസുരനിലും തന്റെ കഥാപാത്രത്തിന് മഞ്ജു തന്നെയാണ് ഡബ് ചെയ്തത്. നാഗര്‍കോവിലില്‍ ജനിച്ചുവളര്‍ന്ന മഞ്ജുവിന് തമിഴ് വായിക്കാന്‍ അറിയാം. തമിഴ് സ്ക്രിപ്ട് തന്നെയാണ് ഇരുചിത്രങ്ങളുടെയും ഡബിംഗിന് മഞ്ജുവിന് നല്‍കിയത്.
തുനിവിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചതില്‍ ആരാധകര്‍ മഞ്ജുവിന് നന്ദി പറയുന്നു. ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നുവെന്നും ആരാധകര്‍. ജനുവരിയില്‍ പൊങ്കല്‍ റിലീസായി തുനിവ് എത്തും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് ബോണി കപൂര്‍ ആണ് നിര്‍മിക്കുന്നത്.