MORE

    വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച സംഭവം; ബി.ജെ.പി നേതാവ് സീമ പത്ര അറസ്റ്റില്‍

    Date:

    റാഞ്ചി: വീട്ടു ജോലിക്കാരിയായ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് സീമ പത്രയെ അറസ്റ്റ് ചെയ്ത് റാഞ്ചി പൊലീസ്.

    നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. എസ്.സി, എസ്.ടി ആക്‌ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് പത്രക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

    പത്രയുടെ വീട്ടില്‍ ജോലിചെയ്യുന്ന സമയത്ത് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ സുനിത വിവരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പത്ര ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തെന്ന് സുനിത വിഡിയോയില്‍ പറയുന്നുണ്ട്. പത്ത് വര്‍ഷത്തോളമായി പത്രയുടെ വീട്ടില്‍ താമസിച്ച്‌ ജോലി ചെയ്തുവരികയായിരുന്നു സുനിത. ആഗസ്റ്റ് 22 നാണ് ഇവരെ പൊലീസ് രക്ഷപ്പെടുത്തിയത്. അവശനിലയിലായ സുനിത ആശുപത്രിയില്‍ ചികിത്സയിലാണ്. പത്രക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി ഇവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

    പത്രയുടെ അറസ്റ്റ് വൈകുന്നതില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബെയ്സ് ഡി.ജി.പി നീരജ് സിന്‍ഹയെ അതൃപ്തി അറിയിച്ചിരുന്നു. ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദിയും പത്രക്കെതിരെ രംഗത്തെത്തി. ഇന്ത്യന്‍ രാഷ്ട്രപതി എന്ന വാക്ക് തെറ്റായി പറഞ്ഞതിന് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ആക്രോശിച്ച വനിതാ മന്ത്രിമാര്‍ സുനിതയുടെ കാര്യത്തില്‍ ലജ്ജാകരമായ മൗനത്തിലാണെന്ന് ചതുര്‍വേദി ട്വീറ്റ് ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....