വീട്ടില്‍ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 79കാരനില്‍ നിന്ന് 16 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ രണ്ട് യുവതികള്‍ക്കെതിരെ കേസ്.
ഒറ്റക്ക് താമസിക്കുന്ന ഇയാളുടെ വീട്ടില്‍ പൈശാചിക ശക്തികളുണ്ടെന്നും അവയെ തുരത്താന്‍ ചില പൂജകള്‍ ചെയ്യണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതികള്‍ പണം തട്ടിയത്.
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഈ വര്‍ഷം ജൂലായ്സെപ്തംബര് മാസങ്ങളിലായി നടത്തിയ പൂജയില്‍ 15.87 ലക്ഷം രൂപയാണ് രണ്ട് യുവതികള്‍ ചേര്‍ന്ന് ഇയാളില്‍ നിന്ന് തട്ടിയെടുത്തത്. താന്‍ പറ്റിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ വയോധികന് പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു.