എറണാകുളം: കുത്തുകുഴിയിലെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഇടുക്കി മന്നാംകണ്ടം ഇരുമ്ബുപാലം ഭാഗത്ത് താമസിക്കുന്ന തേനി മാവട്ടത്ത് കൃഷ്ണന് എന്ന 28കാരനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കുത്തുകുഴിയിലെ വീട്ടില്‍ നിന്നും അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഏഴു പവന് ആഭരണങ്ങളും രണ്ട് ലക്ഷം രൂപയുമാണ് പ്രതി കവര്‍ന്നത്. ഇന്‍സ്പെക്ടര്‍ അനീഷ് കുമാര്‍, എസ്.ഐ ടി.എന്‍. മീതീന്‍, എ.എസ്.ഐമാരായ കെ.എം. സലിം, എം.എം. റെജി, എന്‍. നിശാന്ത് കുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.