റാഞ്ചി: ജാര്‍ഖണ്ഡില്‍ ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സഖ്യം വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചു.
ക്വാറി ലൈസന്‍സ് കേസില്‍ സോറനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ യോഗ്യത സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെ ജാര്‍ഖണ്ഡില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കലാപത്തിന് ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് ആഭ്യന്തര യുദ്ധസമാനമായ സാഹചര്യമാണ് ബിജെപി സൃഷ്ടിച്ചതെന്ന് ഹേമന്ത് സോറന് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ വാങ്ങിയതില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷം ജനാധിപത്യത്തെ നശിപ്പിച്ചു. നിയമസഭാംഗങ്ങളുടെ കുതിരക്കച്ചവടമാണ് ബിജെപി നടത്തുന്നതെന്നും ഹേമന്ത് സോറന് ആരോപിച്ചു. ആളുകള്‍ വസ്ത്രങ്ങളും റേഷനുകളും പലവ്യഞ്ജനങ്ങളും വാങ്ങുന്നുവെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി മാത്രമാണ് നിയമസഭാംഗങ്ങളെ വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.