ചലച്ചിത്ര സംവിധായകന് വിവേക് അഗ്നിഹോത്രിയുടെ ബോക്സ് ഓഫീസ് വിസ്മയം ദ കശ്മീര്‍ ഫയല്‍സ് വലിയ വിജയം ആണ് നേടിയത്.
ചിത്രം നേടിയ മഹത്വത്തിന്റെ ഒരു വര്‍ഷം തികയുമ്ബോള്‍, അത് ഇപ്പോഴും നാഴികക്കല്ലുകള്‍ കൈവരിക്കുന്നു. ഇപ്പോള്‍ നിരവധി ആഗോള നാമനിര്ദ്ദേശങ്ങളിലൂടെ രാജ്യത്തെ അഭിമാനം കൊള്ളിച്ചതിന് ശേഷം വിവേക് അഗ്നിഹോത്രിയുടെ ദി കാശ്മീര്‍ ഫയല്‍സ് സ്വിറ്റ്സര്‍ലന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1990-ലെ കാശ്മീരി പണ്ഡിറ്റ് സമൂഹത്തിന്റെ വേദനയും കഷ്ടപ്പാടും പോരാട്ടവും പകര്‍ത്തുന്ന ഒരു കഥയാണ് കാശ്മീര്‍ ഫയല്‍സ്. ലോകമെമ്ബാടും 340.92 കോടി ചിത്രം നേടി. ഇതുകൂടാതെ പല്ലവി ജോഷിക്കൊപ്പം വിവേക് അഗ്നിഹോത്രിയും വാക്സിന് വാര് ചിത്രീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.