തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി വിഴിഞ്ഞം സമര നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി യൂജിന്‍ പെരേര ഉള്‍പ്പെടെ ആറംഗ സംഘമാണ് പട്ടത്തെത്തി രാഹുലിനെ കണ്ടത്. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ രാഹുലുമായി പങ്കുവെച്ചതായി യൂജിന്‍ പെരേര പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.