MORE

    വിലക്കയറ്റം; കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ന് കോണ്‍ഗ്രസ് മഹാറാലി, രാഹുല്‍ നേതൃത്വം നല്‍കും

    Date:

    ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കുക.

    അതേസമയം കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് ജമ്മുവില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
    രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം മോദി സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന ജില്ലാ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ കഴിഞ്ഞ മാസം 17 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ സമാപനം കൂടിയാണ് ഇന്നത്തെ മെഹംഗായി പര്‍ ഹല്ല ബോല്‍ റാലി.
    കോണ്‍ഗ്രസ് റാലിയുടെ അതേ സമയത്താണ് ഗുലാം നബി ആസാദ് ജമ്മുവില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യുക. ശേഷം കോണ്‍ഗ്രസ് വിട്ടെത്തിയവര്‍ അടക്കമുള്ളവരുമായി ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരണ ചര്‍ച്ചയും നടത്തും
    കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ എന്നിവയില്‍ രാഹുല്‍ ഗാന്ധി എന്തുപറയും എന്നാണ് പ്രവര്‍ത്തകര്‍ ഉറ്റു നോക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....