തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡന്റ്.
ഫര്സിന് മജീദ്, ആര് കെ നവീന്‍ കുമാര്‍ എന്നിവരെ കെ സുധാകരന് എംപി തിരുവനന്തപുരം ജില്ലാ ജയിലിലെത്തി കണ്ടു. ഡിസിസി പ്രസിഡന്റ് പാലോട് രവിയും കെപിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി. കണ്ണൂര്‍ സ്വദേശി സുജിത് നാരായണന് ആണ് ഹര്‍ജി നല്‍കിയത്. വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല. പോലീസ് തെറ്റായി പ്രതിച്ചേര്ത്തുവെന്നും, തിരുവനന്തപുരത് പോയത് വ്യക്തിപരമായ ആവശ്യത്തിനെന്നും സുജിത് ഹര്‍ജിയില്‍ പറയുന്നു.