കൊച്ചി: ധര്‍മദുരൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ‘മാമനിതന്‍’ ഈ മാസം 24നു പ്രദര്‍ശനത്തിന് എത്തും.
ഗായത്രിയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായിക. ഇത് എട്ടാം തവണയാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.
വൈഎസ്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന് ശങ്കര്‍ രാജയും ആര് കെ സുരേഷിന്റെ സ്റ്റുഡിയോ 9- ഉം ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സീനു രാമസാമി ആണ്. കെപിഎസി ലളിത, ഗുരു സോമസുന്ദരം,മണികണ്ഠന് ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഇളയരാജയും മകന് യുവന് ശങ്കര്‍ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് മാമനിതന്‍.
നിര്‍മാതാവ് ഷിബു തമീന്‍സിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച് ആര് പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി, യുവന് ശങ്കര്‍ രാജ, ആര് കെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവര്‍ നാളെ കൊച്ചിയില്‍ എത്തും. ലുലു മാളില്‍ വൈകുന്നേരം നടക്കുന്ന പ്രൊമോഷന് പരിപാടിയിലാണ് ഇവര്‍ പങ്കെടുക്കുക.