വരിക്കാരുടെ എണ്ണമെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനിയാണ് റിലൻസ് ജിയോ. പ്രീപെയ്ഡ് പ്ലാനുകള്‍ അന്വേഷിക്കുന്ന വരിക്കാര്‍ക്ക് തിരഞ്ഞെടുക്കാൻ പാകത്തില്‍ വിവിധ നിരക്കുകളില്‍ വിവിധ ആനുകൂല്യങ്ങള്‍ നല്കുന്ന നിരവധി പ്ലാനുകള്‍ ജിയോ പുറത്തിറക്കിയിട്ടുണ്ട്.
മറ്റ് സ്വകാര്യ കമ്ബനികളും ഇതേ രീതിയില്‍ പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
എന്നാല്‍ മറ്റ് സ്വകാര്യ കമ്ബനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മൂല്യമുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് എന്ന് കാണാം. ജിയോ പ്രീപെയഡ് പ്ലാനുകളില്‍ ഏറ്റവും കൂടുതല്‍ വാലിഡിറ്റി നല്കുന്ന പ്ലാൻ ഏതാണെന്നും അതില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളെന്താണെന്നും പരിചയപ്പെടാം.
ഏറ്റവുമധികം വാലിഡിറ്റിയുള്ള റിലയൻസ് ജിയോ പ്ലാൻ: റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റില്‍ നിരക്കുകൊണ്ട് ഏറ്റവും മുകളിലുള്ള പ്ലാൻ ആണ് 2999 രൂപയുടെ റീച്ചാര്‍ജ് പ്ലാൻ. എന്നാല്‍ നിരക്കിന്റെ കാര്യത്തില്‍ മാത്രമല്ല, സേവനങ്ങളുടെ കാര്യത്തിലും ഈ ജിയോ പ്ലാൻ ഏറെ മുന്നിലാണ്.
എന്നാല്‍ എല്ലാവിഭാഗം ആളുകള്‍ക്കും ഈ പ്ലാൻ അനുയോജ്യമാകണമെന്നില്ല. പക്ഷേ ദീര്‍ഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ജിയോ വരിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ ഇതുതന്നെ. കാരണം ജിയോ പ്ലാനുകളില്‍ ഏറ്റവുമധികം വാലിഡിറ്റി നല്‍കുന്നത് 2999 രൂപയുടെ വാര്‍ഷിക പ്ലാൻ ആണ്. ഇടയ്ക്കിടയ്ക്ക് ചില കൂട്ടലുകളും കിഴിക്കലുകളുമൊക്കെ ജിയോ ഈ പ്ലാനില്‍ വരുത്താറുണ്ട്.