രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് നേടിയ ഗോളോടെ നെതര്‍ലാന്‍ഡ്സ് ഞായറാഴ്ച അയല്‍ക്കാരായ ബെല്‍ജിയത്തെ 1-0 ന് തോല്‍പ്പിച്ച് അവരുടെ നേഷന്‍സ് ലീഗ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും അടുത്ത വര്‍ഷത്തെ നോക്കൌട്ട് റൗണ്ടില്‍ ഒരിടവും നേടി.ആറു മത്സരങ്ങളില്‍ നിന്ന് തോല്‍വി അറിയാതെ അഞ്ച് ജയവും ഒരു സമനിലയും നേടിയാണ് ഡച്ച് ടീം ലീഗ് എ ഗ്രൂപ്പ് 4 ല്‍ ഒന്നാം സ്ഥാനത് തുടരുന്നത്.മത്സരത്തില്‍ ഒരു വലിയ മാര്‍ജിന്‍ വിജയം നേടിയാല്‍ മാത്രമേ ബെല്‍ജിയത്തിന് സെമിയില്‍ എത്താന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ.
വാന്‍ ഡൈക്ക് ഗോളില്‍ നെതര്‍ലാണ്ട്സ് ; ഒന്നാം സ്ഥാനത്തോടെ സെമി ബെര്‍ത്ത് ഉറപ്പാക്കി
Date: