MORE

    വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല; മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം

    Date:

    തിരുവനന്തപുരം: എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഎം.

    ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകള്‍ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക.

    രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന പറഞ്ഞപോലെ വിപുലമായിരിക്കില്ല. പ്രത്യേക നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷം എം.വി ഗോവിന്ദന്‍ രാജിവയ്ക്കും. പുതിയ മന്ത്രിയെ തീരുമാനിക്കാന്‍ ഓണത്തിന് ശേഷം സംസ്ഥാന സെക്രട്ടറി യോഗം ചേരും. എം.വി ഗോവിന്ദന്‍, സജി ചെറിയാന്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തുന്നതിന് മുന്‍ഗണന നല്‍കും.

    പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെയാകും പുനഃസംഘടന. എം.വി ഗോവിന്ദന് പകരം പൊന്നാനി എം.എല്‍.എ നന്ദകുമാര്‍ മന്ത്രിയായേക്കും. ഉദുമ എം.എല്‍.എ സി.എച്ച്‌ കുഞ്ഞമ്ബുവിനെയും പരിഗണിക്കും. സജി ചെറിയാന് പകരം പി.പി. ചിത്തരഞ്ജന്റെ പേരിനാണ് മുന്‍തൂക്കം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....