ഇംഗ്ലീഷ് വനിത സൂപ്പര്‍ ലീഗില്‍ വമ്ബന്‍ ജയത്തോടെ ആഴ്സണല്‍ സീസണ് ആരംഭിച്ചു. കഴിഞ്ഞ ആഴ്ച മത്സരം മാറ്റി വച്ചതിനെ തുടര്‍ന്ന് ഇന്ന് ആയിരുന്നു മത്സരങ്ങള്‍ തുടങ്ങിയത്.
ബ്രൈറ്റണ് വനിതകളെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ആണ് ആതിഥേയര്‍ തകര്‍ത്തത്. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ എമ്മ കല്‍ബര്‍ഗ് ചുവപ്പ് കാര്‍ഡ് കണ്ടത് ആണ് ബ്രൈറ്റണിനു തിരിച്ചടിയായത്. തുടര്‍ന്ന് വലിയ ആധിപത്യം പുലര്‍ത്തിയ ആഴ്സണലിന് ആയി 28 മത്തെ മിനിറ്റില്‍ കാറ്റലിന്‍ ഫോര്‍ഡിന്റെ പാസില്‍ നിന്നു കിം ലിറ്റില്‍ ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ 50 മത്തെ മിനിറ്റില്‍ ബെത്ത് മെഡിന്റെ പാസില്‍ നിന്നു സ്റ്റിന ബ്ലാക്ക്സ്റ്റെനിയസ് രണ്ടാം ഗോള്‍ കണ്ടത്തിയപ്പോള്‍ തുടര്‍ന്നുള്ള രണ്ടു ഗോളുകളും യൂറോ കപ്പിലെ മികച്ച താരമായ ബെത്ത് മെഡിന്റെ വക ആയിരുന്നു. 63 മത്തെ മിനിറ്റില്‍ വിവിയനെ മിയെദെമയുടെ പാസില്‍ നിന്നു ഗോള്‍ കണ്ടത്തിയ ബെത്ത് 83 മത്തെ മിനിറ്റില്‍ ഗോള്‍ വേട്ട പൂര്‍ത്തിയാക്കുക ആയിരുന്നു. കഴിഞ്ഞ തവണ ഒരു പോയിന്റിന് നഷ്ടമായ കിരീടം തിരിച്ചു പിടിക്കാന്‍ ആണ് ആഴ്സണല്‍ വനിതകള്‍ ഇത്തവണ ശ്രമിക്കുന്നത്.