കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒന്നായ ലെസ്കോവിച് പ്രീസീസണാഹി കൊച്ചിയില്‍ എത്തി. താരം ഇന്ന് വിമാനം ഇറങ്ങി.
അടുത്ത ദിവസം തന്നെ ലെസ്കോവിച് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം പ്രീസീസണ് പരിശീലനം ആരംഭിക്കും.അവസാന രണ്ട് ആഴ്ചയായി ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ പരിശീലനം നടത്തുന്നുണ്ട്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നു ലെസ്കോവിച് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാൻ വൈകിയത്. ലെസ്കോ എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ വിദേശ താരങ്ങള്‍ എല്ലാം കൊച്ചിയില്‍ എത്തി.