MORE

    ലണ്ടനില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം: അതീവ ജാഗ്രതവേണമെന്ന് ലോകാരോഗ്യ സംഘടന

    Date:

    ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. കൂടുതല്‍ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

    രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പേ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട പോളിയോ വൈറസ് മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ല. ലണ്ടനില്‍ മലിനജലസാമ്പിളുകള്‍ നടത്തിയ പരിശോധനയില്‍ ‘ടൈപ്പ് 2 വാക്സിന്‍ ഡെറിവൈഡ് പോളിയോ വൈറസ് കണ്ടെത്തി.

    ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം.

    വാക്സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ്
    കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....