യുവേഫ ചാമ്ബ്യന്‍സ് ലീഗിന്‍്റെ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ റേഞ്ചേഴ്സിനെ തകര്‍ത്ത് തരിപ്പണമാക്കി ലിവര്‍പൂള്‍.
ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ക്ലോപ്പും സംഘവും വിജയക്കൊടി പാറിച്ചത്. മത്സരത്തില്‍ മൊഹമ്മദ് സലാ ഹാട്രിക് നേടിയപ്പോള്‍ റോബര്‍ട്ടോ ഫെര്‍മിനോ ഇരട്ടഗോളുകള്‍ സ്വന്തമാക്കി. ശേഷിച്ച 2 ഗോള്‍ ഡാര്വിന് ന്യൂനസും, ഹാര്‍വി എല്ലിയോട്ടുമാണ് നേടിയത്. റേഞ്ചേഴ്സിന്്റെ ആശ്വാസഗോള്‍ നേടിയത് സ്കോട്ട് അര്ഫീല്ഡ് ആണ്. ലിവര്‍പൂള്‍ തങ്ങളുടെ 6 ഗോളുകളും സ്വന്തമാക്കിയത് രണ്ടാം പകുതിയില്‍ ആയിരുന്നു. ആദ്യ പകുതി 1-1 എന്ന നിലയിലാണ് അവസാനിച്ചത്.
മത്സരത്തില്‍ പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ 7 ഗോളുകള്‍ അടിച്ചത് എന്നത് കൗതുകകരമായി. മത്സരത്തില്‍ ഹാട്രിക് നേടിയ സലായാണ് കൂടുതല്‍ തിളങ്ങിയതെങ്കിലും ഇരട്ട ഗോളുകള്‍ക്ക് പുറമെ ഇരട്ട അസിസ്റ്റുകള്‍ കൂടി സ്വന്തമാക്കുവാന്‍ ഫെര്‍മിനോയ്ക്ക് കഴിഞ്ഞു. അതോടൊപ്പം ഡിയേഗോ ജോട്ടയും മത്സരത്തില്‍ മിന്നിയിരുന്നു. താരം ഹാട്രിക് അസിസ്റ്റുകള്‍ ആണ് സ്വന്തം പേരില്‍ കുറിച്ചത്. സമീപകാലത്തെ മോശം ഫോമില്‍ നിന്നും താത്കാലിക ആശ്വാസം നല്‍കുന്നതായി ക്ലോപ്പിനും സംഘത്തിനും ഈ വിജയം. കൂടാതെ 4 കളികളില്‍ നിന്നും 9 പോയിന്‍്റുമായി നോക്കൗട്ട് ഏറെക്കുറെ ഉറപ്പിക്കാനും ലിവര്‍പൂളിനായി.