ഡല്‍ഹി: മുന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറിയതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
വയോജന ക്ഷേമത്തിനായുള്ള നിയമസഭാ സമിതി അംഗമായ കടന്നപ്പള്ളി ഭോപ്പാലിലേക്ക് പോകാനായി ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. കടന്നപ്പള്ളിയുടെ അനാരോഗ്യം കാരണം സമിതിയുടെ യാത്ര റദ്ദാക്കി.