‘രോമാഞ്ചം’ സിനിമയുടെ സംവിധായകന് ജിത്തു മാധവന് വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു.
ഷിഫിനയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
നസ്രിയ നസീം, സൗബിന് ഷാഹിര്‍, അര്ജുന് അശോകന്, ബിനു പപ്പു, സിജു സണ്ണി, ശ്രീറാം രാമചന്ദ്രന് തുടങ്ങി നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്നു. ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് രോമാഞ്ചം.