ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
നേതാക്കളെ അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയാണ്. ഇന്നും പ്രതിഷേധം തുടരും. രാഹുല്‍ ഗാന്ധി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നില്ല. ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകുമെന്ന് അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്. ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് ജ കെസി വേണുഗോപാല്‍ വ്യക്തമാക്കി. വീട്ടില്‍ നിന്നടക്കം നേതാക്കളെ അറസ്റ്റ് ചെയ്യുന്നു, ഇ ഡി ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ജോലിയാണ് ചെയ്യുന്നത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ മുന്‍ നിരയില്‍ നിന്നത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ്.