വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കളെ വീണ്ടും വയനാട് ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ജിഷ്ണു ഷാജിയെ സെക്രട്ടറിയായും ജോയല്‍ ജോസഫിനെ പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുത്തു. ഓഫീസ് ആക്രമണം വിവാദമായതോടെ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കിയിരുന്നു.
ജൂണ്‍ 24 നാണ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചുതകര്‍ത്തു. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴ നടുകയും ചെയ്തു.
ഓഫീസ് ആക്രമണത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ സിപിഎം കേന്ദ്ര നേതൃത്വമടക്കം ഇതിനെ തള്ളിപ്പറഞ്ഞു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്. അതേ ഭാരവാഹികളെ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെയാണ് ഇപ്പോള്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നത്.