ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയിലും എഐസിസി ആസ്ഥാനത്തേക്ക് ഡെല്‍ഹി പോലീസ് അതിക്രമിച്ചു കടന്നതിനും എതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്.
ഇന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും. ഡെല്‍ഹിയില്‍ ഉള്ള എംപിമാരോട് മടങ്ങി പോകരുതെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നാലാം റൗണ്ട് ചോദ്യം ചെയ്യലിനായി രാഹുലിനോട് നാളെ ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ സമര പരിപാടികള്‍ സംബന്ധിച്ച കൂടിയാലോചനകളും ഇന്ന് നടക്കും. തിങ്കളാഴ്ചയാണ് രാഹുലിന്റെ ഇഡി ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ഇന്നലവരെ 25 മണിക്കൂറാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. നൂറ് ചോദ്യങ്ങള്‍ ചോദിച്ചതായാണ് വിവരം.
ചോദ്യം ചെയ്യലുമായി രാഹുല്‍ ഗാന്ധി സഹകരിക്കുന്നില്ലെന്നും മറുപടികള്‍ തൃപ്തികരമല്ല എന്നുമാണ് ഇഡി വൃത്തങ്ങള്‍ റിയിക്കുന്നത്. അതിനിടെ, എഐസിസി ആസ്ഥാനത്തേക്ക് ഡെല്‍ഹി പോലീസ് കടന്നതിനെതിരെ തുഗ്ളക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിനെതിരായ നടപടിയില്‍ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കാന്‍ കെപിസിസി തീരുമാനിച്ചിട്ടുണ്ട്.