ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 9923 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി ഉയര്‍ന്നു.
ഇന്നലെ 7293 പേര് രോഗമുക്തരായി.17 പേര് മരിച്ചു.
രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആണ്.ദേശീയ കോവിഡ് വീണ്ടെടുക്കല്‍ നിരക്ക് 98.61 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
2.55 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് ഇതുവരെ വാക്സിനേഷന് ഡ്രൈവിന് കീഴില്‍ 196.32 കോടി ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.