MORE

    രാജ്യത്ത് 13,313 പേര്‍ക്ക് കൂടി കോവിഡ്; 38 മരണം

    Date:

    ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു.

    24 മണിക്കൂറിനിടെ 13, 313 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,978 പേര്‍ രോഗമുക്തി നേടി. 28 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

    രാജ്യത്തെ സജീവകേസുകള്‍ 83,990 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനത്തില്‍ നിന്ന് 2.03 ശതമാനമായി കുറഞ്ഞു. ഇതുവരെ 42736027 പേര്‍ രോഗമുക്തരായപ്പോള്‍ മരണസംഖ്യ 524941 ആയി.

    കോവിഡ് കേസുകളിലെ വര്‍ധന വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വിദഗ്ധരുമായി ആരോഗ്യമന്ത്രി കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രതിദിന രോഗികളില്‍ ചൊവ്വാഴ്ച നേരിയ കുറവുണ്ടായെങ്കിലും ബുധനാഴ്ച രോഗികളുടെ എണ്ണം പന്ത്രണ്ടായിരം കടന്നു

    ഡല്‍ഹിയില്‍ ഇന്നലെ 928 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3 പേര്‍ മരിച്ചു. ജൂണ്‍ പതിമൂന്നിന് ശേഷം പ്രതിദിന കോവിഡ് രോഗികളില്‍ ഏറ്റുവും കുറവ് രേഖപ്പെടുത്തിയത് ഇന്നലെയാണ്. നിലവില്‍ ഡല്‍ഹിയില്‍ 5,054 സജീവ കേസുകളാണുള്ളത്, നഗരത്തിലെ പോസിറ്റിവിറ്റി നിരക്ക് 7.08 ശതമാനമാണ്. അതേസമയം, മുംബൈയില്‍ മാത്രം 1,648 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നഗരത്തിലെ മൊത്തം സജീവ കേസുകള്‍ 13,501 ആണ്.

    കേരളത്തില്‍ ഇന്നലെ 3886 പേര്‍ക്കാണ് കോവിഡ്. കഴിഞ്ഞ മണിക്കൂറുകളില്‍ നാലുപേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....