കഴിഞ്ഞ വര്‍ഷം പ്രവാസികളില്‍ നിന്നും രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം എന്‍ആര്‍ഐ പണത്തില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ, 2022- ല്‍ പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചത് 100 ബില്യണ്‍ ഡോളര്‍ അഥവാ 8,17,915 കോടി രൂപയാണ്. ഇന്‍ഡോറില്‍ നടന്ന പ്രവാസി ഭാരതീയ ദിവാസ് കണ്‍വെന്‍ഷനില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് കണക്കുകള്‍ പുറത്തുവിട്ടത്.
പ്രധാനമായും യുഎസ്, യുകെ, സിംഗപ്പൂര്‍, ജപ്പാന്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ വൈദഗ്ധ്യം കുറഞ്ഞ അനൗപചാരിക ജോലികളില്‍ നിന്ന് കൂടുതല്‍ ആളുകളും ഉയര്‍ന്ന വൈദഗ്ധ്യവും വരുമാനവും ഉള്ള ജോലികളിലേക്ക് മാറിയതാണ് പ്രവാസി പണം വര്‍ദ്ധിക്കാന്‍ കാരണമായത്. ഇതോടെ, ഇത്രയും വലിയ തുക സ്വീകരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. എന്‍ആര്‍ഐകളാണ് ‘ഇന്ത്യയുടെ യഥാര്‍ത്ഥ അംബാസഡര്‍മാര്‍’ എന്ന് ധനമന്ത്രി വിശേഷിപ്പിച്ചു.