രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പെട്രോള്‍, ഡീസല്‍ വില കുറയുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്.
നിലവില്‍, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികളുമായി മന്ത്രി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി ഇന്ധനവില പരിഷ്കരിച്ചിട്ടില്ല.
ഇന്ധനവില പരിഷ്കരിക്കാത്തതോടെ പെട്രോളിയം കമ്ബനികള്‍ തിരിച്ചടികള്‍ നേരിട്ടിരുന്നു. ഇക്കാലയളവിലുണ്ടായ നഷ്ടമാണ് ഇപ്പോള്‍ നികത്തുന്നത്. കണക്കുകള്‍ പ്രകാരം, 2023 ജനുവരി ആദ്യ വാരത്തില്‍ ഡീസലിന്റെ നഷ്ടം 11 രൂപയില്‍ നിന്ന് 13 രൂപയായാണ് ഉയര്‍ന്നത്. അസംസ്കൃത എണ്ണയുടെ വില ബാരലിന് 102.97 ഡോളറായി വര്‍ദ്ധിച്ചിട്ടും, പൊതുമേഖലാ എണ്ണ കമ്ബനികള്‍ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല.