ന്യൂഡല്‍ഹി: ബി.ആര് അംബേദ്കറിന്റെ ജന്മദിനത്തില് കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.
അധികാരം ഉപയോഗിച്ച് ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയും അട്ടിമറിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് സോണിയ വിമര്‍ശിച്ചു.
ഇന്ത്യക്കാരെ വിഭജിക്കാനായി സ്വന്തം അധികാരം ദുരുപയോഗം ചെയ്യുന്നവരാണ് യഥാര്‍ഥ രാജ്യദ്രോഹികള്‍. മതം, ഭാഷ, ജാതി, ലിംഗം എന്നിവയുടെ പേരിലെല്ലാം രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ് ചെയ്യുന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
അംബേദ്കറിന്റെ പൈതൃകത്തെ നാം ഇന്ന് ആദരിക്കുമ്ബോള്‍ ഭരണഘടനയുടെ വിജയം ഭരിക്കാന്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്ന ജനങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മുന്നറിയിപ്പ് കുടി ആലോചിക്കണമെന്ന് സോണി ഗാന്ധി പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനേക്കാള്‍ അവരെ ഉപദ്രവിക്കുന്നതിനായാണ് ഇന്ന് നിയമങ്ങള്‍ ഉപയോഗിക്കുന്നത്. ചില സുഹൃത്തുക്കള്‍ക്ക് മാത്രം ഭരണകൂടം വലിയ സഹായം നല്കുന്നു. ഈയൊരു സാഹചര്യത്തില്‍ ഭരണഘടന സംരക്ഷിക്കാനായി ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.