MORE

    രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഹിതപരിശോധന നടത്തണം; ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച്‌ സച്ചിന്‍ പൈലറ്റ്

    Date:

    ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെ‍ഹ്‍ലോട്ടിന്‍റെ പ്രസ്താവനയില്‍ നേതൃത്വത്തെ പ്രതിഷേധം അറിയിച്ച്‌ സച്ചിന്‍ പൈലറ്റ് .

    കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും പ്രതിഷേധം അറിയിച്ചു . രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഹിതപരിശോധന നടത്തണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു . സച്ചിന്‍ പൈലറ്റ് ചതിയനാണെന്നും 2020ല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പി ഓഫീസിലെത്തി സച്ചിന്‍ പണം വാങ്ങിയെന്നുമായിരുന്നു ഗെഹ്‍ലോട്ടിന്‍റെ ആരോപണം.

    എം.എല്‍.എമാരുടെ പിന്തുണ അറിയാന്‍ രഹസ്യ വോട്ടെടുപ്പ് ആണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് തന്‍റെ പേര് ഉയര്‍ന്നപ്പോള്‍ അശോക് ഗെഹ്ലോട്ട് നടത്തിയ പരാമര്‍ശത്തില്‍ ഇനി മൗനം പാലിക്കേണ്ടെന്ന നിലപാടാണ് സച്ചിന്‍ പൈലറ്റിനുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയുമാണ് സച്ചിന്‍ പൈലറ്റ് തന്‍റെ അതൃപ്തി അറിയിച്ചത്. ഗെഹ്ലോട്ട് പക്ഷ എംഎല്‍എമാരും തന്‍റെ നിലപാട് അംഗീകരിക്കുന്നുണ്ട് എന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ അവകാശവാദം.

    എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തി എം.എല്‍.എമാരെ കൂടെ നിര്‍ത്തുകയാണ് അശോക് ഗെഹ്ലോട്ട് ചെയ്യുന്നത് എന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഹൈക്കമാന്‍ഡ് തീരുമാനത്തെ അശോക് ഗെഹ്ലോട്ട് മറികടന്നത് 20ന് എതിരെ 90 എം.എല്‍.എമാരുടെ പിന്തുണയോടെ ആണ്. എം.എല്‍.എമാര്‍ പിന്തുണയ്ക്കുമെന്ന തന്‍റെ വിശ്വാസം അന്ന് തെറ്റിയെങ്കിലും നിലവില്‍ അത്തരം ഒരു സാഹചര്യം ഉണ്ടാകില്ലെന്നാണ് സച്ചിന്‍ പൈലറ്റ് കരുതുന്നത്.

    19 എം.എല്‍.എമാര്‍ക്കൊപ്പം കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സച്ചിന്‍ പൈലറ്റ് നടത്തിയ ഗൂഢാലോചനയുടെ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നായിരുന്നു ഗെഹ്ലോട്ടിന്‍റെ അവകാശവാദം. അമിത് ഷാ, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും ഇതിന്‍റെ ഭാഗമാണ്. ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസില്‍ നിന്ന് കൈപ്പറ്റിയ തുകയില്‍ നിന്ന് ചില എം.എല്‍.എമാര്‍ക്ക് 10 കോടി വീതവും മറ്റ് ചിലര്‍ക്ക് 5 കോടി രൂപ വീതവും ലഭിച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ പോലും എതിര്‍പ്പുണ്ടെന്ന് അശോക് ഗെഹ്ലോട്ട് അവകാശപ്പെട്ടു.

    സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയെ വഞ്ചിച്ചു. അങ്ങനെയൊരാളെ പാര്‍ട്ടിക്കാര്‍ക്ക് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നാണ് ഗെഹ്‍ലോട്ടിന്‍റെ ചോദ്യം. ചെയ്ത തെറ്റുകള്‍ക്ക് സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയോടും ജനങ്ങളോടും മാപ്പ് പറയുകയാണ് വേണ്ടതെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. രാജസ്ഥാന്‍ മുഖ്യമന്ത്രി പദം താന്‍ ഒഴിയുമെന്ന് ആരാണ് പറഞ്ഞതെന്ന് ചോദിച്ച അശോക് ഗെഹ്ലോട്ട്, മുഖ്യമന്ത്രി പദം താന്‍ ഒഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.

    ഗെഹ്‍ലോട്ടിന്‍റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇത്തരമൊരു പരാമര്‍ശം ഗെഹ്‍ലോട്ടില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു നേതൃത്വം പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഗെഹ്‍ലോട്ടിനോട് ആവശ്യപ്പെട്ടു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....