കന്നട നടന് ചിരഞ്ജീവി സര്‍ജ വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം. ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് നടിയും ചിരഞ്ജീവിയുടെ ഭാര്യയുമായ മേഘന രാജ് താരത്തെ അനുസ്മരിച്ചത്.
“നീയും ഞാനും… എന്നന്നേക്കും ♾ നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല, നിന്നെപ്പോലെ ആരുമുണ്ടാകില്ല… നീ, ചിരു… വണ്‍ ആന്‍ഡ് ഒണ്‍ലി ❤️ ലവ് യൂ ❤️”, എന്ന് കുറിച്ചാണ് മേഘ്ന ചിത്രം പങ്കുവച്ചത്.
2020 ജൂണ്‍ 7ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന് മരിച്ചത്. 39 വയസ്സായിരുന്നു അന്ന് പ്രായം. മേഘ്ന ഗര്ഭിണിയായിരിക്കുമ്ബോഴായിരുന്നു ഈ അപ്രതീക്ഷിത വിയോഗം. തന്റെ ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തെ തരണം ചെയ്തുകൊണ്ട് താരം ഒക്ടോബറില്‍ ജനിയര്‍ ചീരുവിന് ജന്മം നല്കി മകന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ മേഘ്ന പങ്കുവെക്കാറുണ്ട്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്.