MORE

    രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ഉന്മാദത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുന്നു;നന്മയുള്ളവര്‍ മൗനംവെടിയൂവെന്ന് ഇ. ശ്രീധരന്‍

    Date:

    പൊന്നാനി: സംസ്ഥാന സര്‍ക്കാരിന്റെ വഴിവിട്ട നടപടികളെ കടന്നാക്രമിച്ച്‌ മെട്രോമാന്‍ ഇ. ശ്രീധരന്‍. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളിലും സ്വജന പക്ഷപാതത്തിലും നന്മയുള്ളവര്‍ മൗനം വെടിയണം, അദ്ദേഹം പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

    ‘ഈ ലോകം ഒരുപാടു സഹിച്ചു, അതു ചീത്ത മനുഷ്യരുടെ അക്രമങ്ങള്‍ കൊണ്ടല്ല, നല്ലവരുടെ മൗനം മൂലമാണ്’, നെപ്പോളിയന്റെ വാക്കുകള്‍ ഉദ്ധരിച്ച്‌ ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

    * രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ഉന്മാദത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുകയാണ്. ഇതു പരിഹരിക്കാന്‍ കഴിയാത്ത വിധം സംസ്ഥാനത്തെയും ഇവിടത്തെ ജനത്തെയും ബാധിക്കുന്നുണ്ട്. ഇവിടത്തെ നല്ല, ബുദ്ധിയുള്ളവര്‍ മരവിച്ചിരിക്കുകയാണ്.

    * സര്‍വകലാശാലകളിലും സെക്രേട്ടറിയറ്റിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി പാര്‍ട്ടി സഖാക്കളെ തിരുകിക്കയറ്റിയതു ചോദ്യം ചെയ്ത സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവര്‍ണറെ ഉള്‍പ്പെടെ വാക്കുകളാല്‍ ആക്രമിക്കുന്നു.

    * നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചിലരെ സംരക്ഷിക്കാന്‍, നിയമസഭയില്‍ ബില്ലുകള്‍ പാസാക്കുന്നു. ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നു. ലോകായുക്തയെത്തന്നെ ഇല്ലാതാക്കുന്നു.

    *പാര്‍ട്ടി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോലീസിനെ നഗ്‌നമായുപയോഗിക്കുന്നു.

    *പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ നിയമ നടപടികള്‍ വൈകിക്കുന്നു. നിയമസഭയിലെ അതിക്രമം അതിന് ഉത്തമോദാഹരണമാണ്.

    * തത്ത്വദീക്ഷയില്ലാതെ കടമെടുത്തും ധൂര്‍ത്തടിച്ചും സംസ്ഥാനത്തെ പാപ്പരാക്കുന്നു.

    * എല്ലാ മേഖലകളിലും, പ്രത്യേകിച്ച്‌ സഹകരണ ബാങ്കുകളില്‍, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നു.

    ഇത്രയൊക്കെയായിട്ടും നല്ലവരായ ജനങ്ങള്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നത്. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ സങ്കടകരമായ അവസ്ഥ നോക്കൂ. സംസ്ഥാനത്തെ രക്ഷിക്കാന്‍ നല്ലവരായ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....