സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജയിലര്‍ തീയേറ്ററില്‍ നിറഞ്ഞോടുകയാണ്. നാനൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന് കുതിക്കുകയാണ് നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ജയിലര്‍.
എന്നാല്‍ ഈ വിജയ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ ഒരു യാത്രയിലാണ് സൂപ്പര്‍ താരം രജനി.
യാത്രയുടെ ഭാഗമായി അദ്ദേഹം കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെത്തിയിരുന്നു. ഈ അവസരത്തില്‍ താൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്നാണ് രജനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യോഗിക്കൊപ്പം ജയിലര്‍ കാണുമെന്നും രജനികാന്ത് അറിയിച്ചിട്ടുണ്ട്. എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു ജയിലറിന് കിട്ടുന്ന മികച്ച പ്രതികരണങ്ങളേക്കുറിച്ചുള്ള ചോദ്യത്തിനോടുള്ള താരത്തിന്റെ പ്രതികരണം.