MORE

    യെച്ചൂരി കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറി: പ്രശംസിച്ച്‌ ജയ്‌റാം രമേശ്

    Date:

    ന്യൂഡല്‍ഹി: സി.പി.എമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ജനറല്‍ സെക്രട്ടറിയാണ് സീതാറാം യെച്ചൂരിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്.

    ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് സഖ്യവും ഒറ്റപ്പെടുത്താന്‍ യോജിച്ച പ്രതിരോധവും ആവശ്യമാണെന്ന് യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ നെഹ്റൂവിയന്‍ നയങ്ങളിലേക്ക് മടങ്ങേണ്ടതുണ്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

    ആര്‍.എസ്.പി ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സെമിനാറിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ ഐക്യത്തിന്‍റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യെച്ചൂരിയെ ‘ടു ഇന്‍ വണ്‍’ ജനറല്‍ സെക്രട്ടറി എന്നാണ് ജയ്റാം രമേശ് വിശേഷിപ്പിച്ചത്.

    യെച്ചൂരിക്ക് കോണ്‍ഗ്രസില്‍ വലിയ സ്വാധീനമുണ്ട്. കോണ്‍ഗ്രസ് ശക്തമല്ലെങ്കില്‍ പ്രതിപക്ഷത്തിന് ഒന്നിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് ശക്തമല്ലെങ്കില്‍ പ്രതിപക്ഷ െഎക്യം സാധ്യമല്ല. കോണ്‍ഗ്രസ് മുന്‍പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കേരളത്തില്‍ തര്‍ക്കിക്കാം എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്നും ജയ്റാം രമേശ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....