പേരാമ്ബ്ര: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ രണ്ടുപേര്‍ പേരാമ്ബ്ര പോലീസിന്റെ പിടിയില്‍. കൊടിയത്തൂര്‍ സ്വദേശി അലി ഉബൈറാന് (25), തിരുവങ്ങൂര്‍ സ്വദേശി ഷുഹൈബ് (40) എന്നിവരാണ് പുലര്‍ച്ച തെക്കേടത്ത് കടവില്‍ നിന്നും പോലീസ് പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മകന് അന്‍സലിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന പിതാവ് തെക്കേടത്ത് കടവ് കൊടുമയില്‍ മൂസയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.അന്‍സലിന്റെ ജ്യേഷ്ഠസഹോദരന് ഗള്‍ഫിലുള്ള മുഹമ്മദലിയുമായി ബന്ധപ്പെട്ട സ്വര്‍ണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിലേക്കെത്തിയതെന്നാണ് പോലീസ് നല്കുന്ന സൂചന. പേരാമ്ബ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.