MORE

    യുക്രെയ്‌നിലെ പ്രവിശ്യ ലയനം; റഷ്യയ്‌ക്കെതിരായ യുഎന്‍ പ്രമേയത്തില്‍ നിന്നും വിട്ട് നിന്ന് ഇന്ത്യ

    Date:

    ന്യൂയോര്‍ക്ക്: തെക്കു കിഴക്കന്‍ യുക്രെയ്നിലെ 4 പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്തത് ഉള്‍പ്പെടെ, യുക്രെയ്നില്‍ റഷ്യ നടത്തുന്ന അനധികൃത ഇടപെടലുകള്‍ക്കെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച കരടു പ്രമേയത്തിന് മേലുള്ള വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യ.

    ചര്‍ച്ചകളിലൂടെ വേണം പ്രശ്നം പരിഹരിക്കാനെന്ന വാദം ആവര്‍ത്തിച്ച്‌ കൊണ്ടാണ് ഇന്ത്യ വിട്ടുനിന്നത്. ഇന്ത്യയ്‌ക്കൊപ്പം ചൈന, ഗാബോണ്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

    യുക്രെയ്‌നില്‍ റഷ്യയുടെ നീക്കം കനക്കുന്നതില്‍ ഇന്ത്യ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് റഷ്യയോട് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. സമ്ബൂര്‍ണ്ണ യുദ്ധവിരാമം മാത്രമാണ് പരിഹാരം. അതിന് സമാധാനം മുന്‍നിര്‍ത്തി എല്ലാ നയതന്ത്ര മാര്‍ഗ്ഗങ്ങളും തുറക്കണം. വിദേശകാര്യമന്ത്രി ജയശങ്കര്‍ ഐക്യരാഷ്‌ട്രസഭയില്‍ നടത്തിയ പരാമര്‍ശങ്ങളെ ഇന്ത്യ രക്ഷാസമിതിയില്‍ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചു.

    യുക്രെയ്നില്‍ റഷ്യ നടത്തുന്ന അനധികൃത ഇടപെടലുകള്‍ക്കെതിരെ യുഎസും അല്‍ബേനിയയും 15 അംഗ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച കരട് പ്രമേയത്തിന്‍മേലായിരുന്നു വോട്ടെടുപ്പ്. രാജ്യാന്തര സമൂഹം അംഗീകരിച്ച യുക്രെയ്ന്റെ അതിര്‍ത്തികളില്‍ കടന്നുകയറി അവരുടെ പ്രവിശ്യകള്‍ റഷ്യ അനധികൃതമായി സ്വന്തമാക്കിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

    എന്നാല്‍, റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു. 15 അംഗ സമിതിയില്‍ 10 രാജ്യങ്ങളാണ് പ്രമേയത്തെ പിന്‍താങ്ങി വോട്ടു ചെയ്തത്. യുക്രെയ്നിലെ സമീപകാല സംഭവവികാസങ്ങളില്‍ ഇന്ത്യയ്ക്കുള്ള ഉത്കണ്ഠ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കാംബോജ് വിശദീകരിച്ചു. മനുഷ്യരെ കൊലയ്ക്കു കൊടുത്തുകൊണ്ടുള്ള പ്രശ്നപരിഹാരം സാധ്യമല്ലെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അവര്‍ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....