ന്യൂഡല്‍ഹി: ഗുലാം നബി ആസാദിന്റെ രാജിയില്‍ മൗനം തുടരുന്നതിനിടെ പരോക്ഷ പ്രതികരണവുമായി ജി-23 അംഗം ശശി തരൂര്‍.
മൗനം ദൈവത്തിന്റെ ഭാഷയാണ്. മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ മോശം മൊഴിമാറ്റമാണെന്ന റൂമിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു തരൂരിന്റെ ട്വീറ്റ്.
ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതില്‍ ശശി തരൂര്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചു കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് സൂചനകള്‍.